ബെവ്ക്കോയിൽ റെക്കോർഡ് ബോണസ്. 1,02,000 രൂപ ബോണസ് നൽകാൻ ധാരണയായി. എക്സൈസ് മന്ത്രിയുടെ നേതൃത്വത്തിൽ മാനേജ്മെൻറും തൊഴിലാളി യൂണിയൻ പ്രതിനിധികളും നടത്തിയ ചർച്ചയിലാണ് തീരുമാനം.


റെക്കോർഡ് വിറ്റുവരുമാനം ലഭിച്ച സാഹചര്യത്തിൽ ജീവനക്കാർക്കും അതിന് അനുസരിച്ച് ബോണസ് നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്ന് എംഡി ഹർഷിത അത്തല്ലൂരി പറഞ്ഞു. കഴിഞ്ഞ വർഷത്തെ ബോണസിനെക്കാള്‍ എട്ട് ശതമാനം ഇക്കുറി വർദ്ധിപ്പിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 19,700 കോടിയാണ് ബെവ്ക്കോയുടെ വിറ്റുവരുമാനം. മുൻ വർഷത്തെക്കാള്‍ 650 കോടിയുടെ അധികവരുമാനമുണ്ടാക്കി.
Lottery for Bevco employees; Decision to give bonus of Rs. 1,02,000 to employees
